നാല് പന്തില്‍ വഴങ്ങിയത് 92 റണ്‍സ്; ബൗളര്‍ക്ക് പത്തുവര്‍ഷത്തെ വിലക്ക്

ക്രിക്കറ്റ് ചരിത്രത്തില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ഏറെ പിന്നിലാണെങ്കിലും ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെന്നും സ്‌കോര്‍ ചെയ്തുമെന്നുമുള്ള ഇരട്ട റെക്കൊഡ് ബംഗ്ലാദേശ് ടീമുകള്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കി. ധാക്കയില്‍ നടന്ന രണ്ടാം ഡിവിഷന്‍ ലീഗ് മത്സരമാണ് അപൂര്‍വ റെക്കോഡിന് സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറ് സിക്‌സിന് പറത്തി ഇന്ത്യയുടെ യുവരാജ് സിങ്ങ് 36 റണ്‍സ് നേടിയതൊക്കെ ഇനി പഴങ്കഥ.

രണ്ടാം ഡിവിഷനിലെ ലാല്‍മാതിയ ക്ലബ്ബിന്റെ ബൗളര്‍ സുജോന്‍ മഹമൂദാണ് ബൗളിങ്ങിലെ പുതിയ ലോകറെക്കോര്‍ഡിട്ടത്. നാണക്കേടിന്റെ റെക്കോഡായിരുന്നു എന്നുമാത്രം. നാലു പന്തില്‍ മാത്രം സുജോന്‍ വഴങ്ങിയത് 92 റണ്‍സ്. അക്‌സിയോം ക്രിക്കറ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു സുജോനിന്റെ ബൗളിങ് ദുരന്തം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലാല്‍മാതിയ ക്ലബ്ബ് 14 ഓവറില്‍ 88 റണ്‍സിനു പുറത്തായി. തുടര്‍ന്ന് അക്‌സിയോം ബാറ്റിംഗിന് ഇറങ്ങിയപ്പോഴാണ് സുജോനിന്റെ അവിശ്വസനീയ ബൗളിങ് കണ്ടത്.

bcb-1

ആദ്യ ഓവറില്‍ 13 വൈഡുകളും 15 നോബോളുകളുമാണ് താരം എറിഞ്ഞത്. ഇവതില്‍ 13 വൈഡും മൂന്ന് നോബോളും ബൗണ്ടറി കടന്നു. ഇതിലൂടെ 80 റണ്‍സാണ് എതിര്‍ ടീം നേടിയത്. തുടര്‍ന്ന് സുജോന്‍ എറിഞ്ഞ നിയമവിധേയമായ നാല് പന്തുകളും ബൗണ്ടറിയിലേക്ക് പറത്തി ആദ്യ ഓവറില്‍ തന്നെ അക്‌സിയോം ജയം കൊയ്തു.

bcb-2

ടോസ് ചെയ്ത നാണയം ലാല്‍മാടിയ ക്ലബ്ബിന്റെ ക്യാപ്റ്റനെ കാണിച്ചില്ലെന്നതാണ് സുജോന്‍ ഇത്രയും മോശമായി പന്തെറിയാന്‍ കാരണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സുജോനിനെ 10 വര്‍ഷത്തേക്ക് വിലക്കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. സുജോനിന്റെ ക്ലബ്ബായ ലാല്‍മാതിയയെ ടൂര്‍ണമെന്റില്‍ നിന്ന് അനിശ്ചിത കാലത്തേക്കു വിലക്കി. ടീമിന്റെ കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവരെ അഞ്ചു വര്‍ഷത്തേക്ക് ധാക്ക രണ്ടാം ഡിവിഷന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് വിലക്കിയതായും ബോര്‍ഡ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel