ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി മുന്‍ ജില്ലാ പഞ്ചായത്തംഗം; കോട്ടയത്തെ പരാജയത്തിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്; എന്‍ജെ പ്രസാദിന്റെ വി്മര്‍ശനം ഫേസ്ബുക് പോസ്റ്റിലൂടെ

കോട്ടയം : ഉമ്മന്‍ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശമനവുമായി മുന്‍ ജില്ലാ പഞ്ചായത്തംഗം. കോട്ടയം ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും കെസി ജോസഫിനും തിരുവഞ്ചൂരിനുമാണെന്നാണ് വിമര്‍ശനം. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ജെ പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനമുള്ളത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും കെസി ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാത്രമാണ്. മാണിക്കുവേണ്ടി വാദിച്ച ഇവര്‍ക്ക് എന്തുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായില്ലെന്നും ഫെയ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്ന പ്രസാദ് കോണ്‍ഗ്രസ് അപമാനിക്കപ്പെട്ടിരിക്കുകയാണെന്നും പറയുന്നു.

ജോഷി ഫിലിപ്പിനെ ഡിസിസി പ്രസിഡന്റായി അവരോധിക്കാന്‍ കരുനീക്കങ്ങള്‍ നടത്തിയത് മുന്‍മന്ത്രി കെസി ജോസഫാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍മന്ത്രിയുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി പാര്‍ട്ടിക്കുണ്ടായ നഷ്ടം വളരെ വലുതാണ്.

പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ വന്നാല്‍ മാത്രമെ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് വളരുകയുള്ളു എന്ന നിലപാടാണ് മുന്‍മന്ത്രിക്കെന്നും ഫെയ്‌സ് ബുക്കില്‍ പരാമര്‍ശമുണ്ട്. ഇതിനെല്ലാം അംഗീകാരം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. അതേസമയം മറ്റൊരാളെ പാര്‍ട്ടി പരിഗണിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകില്ലിയിരുന്നുവെന്നും പ്രസാദ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യമായി രംഗത്തുവന്ന ജില്ലാപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗമായ എന്‍ജെ പ്രസാദിന്റേത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് ഡിസിസി നേതൃത്വം വ്യക്തമാക്കിയത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News