ഗോമതിയുടെ നേതൃത്വത്തിലുള്ള സമരത്തെ തള്ളി ഐഎന്‍ടിയുസി; ഇപ്പോഴത്തേത് തൊഴിലാളി സമരമല്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍

കോഴിക്കോട് : മൂന്നാറില്‍ ഗോമതിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തള്ളി ഐഎന്‍ടിയുസി. നിലവില്‍ നടക്കുന്ന സമരം തൊഴിലാളി സമരമല്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. നേരത്തെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സമരം നടത്തിയപ്പോള്‍ തൊഴിലാളി സംഘടനകള്‍ പിന്തുണച്ചിരുന്നുവെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയടക്കം പിന്തുണയറിയിച്ചു. എന്നാല്‍ ഇപ്പോഴത്തെ സമരം തൊഴിലാളി ആവശ്യം മുന്‍നിര്‍ത്തിയുള്ളതല്ലെന്നാണ് ഐഎന്‍ടിയുസിയുടെ നിലപാടെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

കെഎം മാണി നാല്‍ക്കവലയില്‍ നില്‍ക്കുകയാണെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചു. യുഡിഎഫ് വിട്ടതിന്റെ കാരണമറിയാത്തതിനാല്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. നാല്‍ക്കവലയില്‍ നില്‍ക്കുന്നവര്‍ക്ക് ആര് വിളിച്ചാലും ആര്‍ക്കൊപ്പം പോവുന്നതിലും കുഴപ്പമില്ലെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News