തിരുവനന്തപുരം : ഇനി മുതല്‍ പിഎസ്‌സി നടത്തുന്ന പരീക്ഷകളില്‍ മലയാളം ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കി. 10 മാര്‍ക്കിന്റെ മലയാളം ചോദ്യങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താനാണ് തീരുമാനം. ചിങ്ങം ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുക. ബിരുദതല പരീക്ഷകള്‍ക്കാണ് മലയാളം ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കുക. സംസ്ഥാനം കൊണ്ടുവന്ന മാതൃഭാഷാ നിയമത്തിന്റെ അടിസ്താനത്തിലാണ് പിഎസ്‌സിയുടെ പുതിയ തീരുമാനം.