ബംഗളൂരില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആത്മഹത്യയാണെന്ന് നിഗമനം

ബംഗളൂരു: കര്‍ണാടകയിലെ ബിദറില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളൂര്‍ സ്വദേശിനി കീര്‍ത്തിയാണ് മരിച്ചത്. ബിദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കീര്‍ത്തി. കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പരീക്ഷയില്‍ കാര്യമായി പ്രകടനം നടത്താന്‍ കഴിയാത്തതില്‍ ദുഃഖിതയായിരുന്നു കീര്‍ത്തിയെന്ന് സഹാപാഠികള്‍ പറയുന്നു. ഇതാകാം പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പരീക്ഷയ്ക്ക് ശേഷം മാതാപിതാക്കള്‍ കോളേജില്‍ എത്തി പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. വിവാഹകാര്യം സംസാരിക്കാനാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാണാന്‍ എത്തിയതെന്നാണ് സൂചന. വിവാഹാലോചനയുമായി ബന്ധപ്പെട്ടും പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായതായും സുഹൃത്തുക്കള്‍ പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബിദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. സുഭാഷിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News