മുണ്ടക്കല്‍ പാപനാശത്തിന് സമീപം കടല്‍ക്ഷോഭം രൂക്ഷം; ശുദ്ധജല ടാങ്ക് തകര്‍ന്നു; വീടുകള്‍ക്ക് കേടുപാട്; പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സോമപ്രസാദ് എംപി

കൊല്ലം: കൊല്ലം മുണ്ടക്കല്‍ പാപനാശത്തിന് സമീപം കടല്‍ക്ഷോഭം രൂക്ഷമായി. ബലിദര്‍പ്പണത്തിനെത്തുന്നവര്‍ക്കായി നിര്‍മ്മിച്ചിരുന്ന ശുദ്ധജല ടാങ്ക് തകരുകയും സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടാവുകയും ചെയ്തു. വിശ്വാസികള്‍ ബലിദര്‍പ്പണത്തിന് ഉപയോഗിച്ചിരുന്ന പ്രധാന കടല്‍തീരമാണ് മുണ്ടക്കല്‍. 300 മീറ്ററോളം കരഭാഗമാണ് കടലെടുത്തത്.

പ്രദേശത്തെ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച സോമപ്രസാദ് എംപിയും സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഫണ്ടിനൊപ്പം എംപി ഫണ്ടും നല്‍കുമെന്ന് സോമപ്രസാദ് എം.പി പറഞ്ഞു. കെഎന്‍ ബാലഗോപാല്‍ എംപിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ചതായിരുന്നു ശുദ്ധജല ടാങ്ക്.

കാക്കത്തോപ്പ് തീരത്ത് അടിഞ്ഞ കപ്പല്‍ നീക്കം ചെയ്യാത്തതും സമീപപ്രദേശങ്ങളില്‍ കടല്‍ക്ഷേഭമുണ്ടാവാന്‍ ഒരു കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News