തൊഴില്‍ അന്വേഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇനി വിരല്‍തുമ്പില്‍; പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും ഇനി കാലതാമസമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇനി വിരല്‍തുമ്പില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായതോടെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും പുതിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനും ഇനി കാലതാമസം ഒഴിവാക്കാമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമായാണ് ഇ-എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ യാഥാര്‍ത്ഥ്യമായത്. അവര്‍ ഇനി പണവും സമയവും ചെലവഴിച്ച് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളിലെക്ക് പോകേണ്ടതില്ല. ക്യൂ നില്‍ക്കേണ്ടതുമില്ല, എല്ലാം ഇനി വിരല്‍തുമ്പില്‍ ലഭ്യമാണ്. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഓണ്‍ലൈനായതിന്റെ ഭാഗമായി 84 ഓഫീസുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പ്പരം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു.

രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തീയതിയും മറ്റ് വിവരങ്ങളും എസ്എംഎസ് വഴി ലഭിക്കും.

സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഒഴിവുകള്‍ കാലതാമസം ഒഴിവാക്കി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് തൊഴില്‍ വകുപ്പിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News