പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പിജെ ജോസഫ്; കോണ്‍ഗ്രസ് മാണിയുടെ പിന്നാലെ നടന്നതിന്റെ തിക്തഫലമാണ് കോട്ടയം സംഭവമെന്ന് ഷെയ്ക്ക് പി ഹാരിസ്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം നിര്‍ഭാഗ്യകരമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ പിറകെ നടന്നതിന്റെ തിക്തഫലമാണ് കോട്ടയം സംഭവമെന്ന് ജെഡിയു നേതാവ് ഷേയ്ഖ് പി ഹാരിസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്തേറ്റ അടിയാണിത്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഷെയ്ക്ക് പി ഹാരിസ് പറഞ്ഞു. പൊമ്പിളൈ ഒരുമൈ സമരത്തെ പിന്തുണച്ച യുഡിഎഫ് തീരുമാനം തെറ്റാണെന്നും കൂടിയാലോചനയില്ലാതെ എടുത്ത തീരുമാനത്തില്‍ യുഡിഎഫിന് ഒരു രാഷ്ട്രീയ നേട്ടം ഉണ്ടായിട്ടില്ലെന്നും ഷെയ്ക്ക് പി ഹാരിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News