മുതിര്‍ന്ന ഉദ്യോഗസ്ഥരും വനിതകളും അംഗങ്ങളായ ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ബിജെപി എംഎല്‍എ; വിവാദമായതോടെ വിചിത്രമായ ന്യായീകരണവും

ബംഗളൂരു: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് കര്‍ണാടകയിലെ ബിജെപി എംഎല്‍എ. ജില്ലാ ഭരണാധികാരികളും മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും അടങ്ങിയ ഗ്രൂപ്പിലാണ് മഹന്ദേഷ് കവാഗിമത്ത് എന്ന ബിജെപി നേതാവ് അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. ബെല്‍ഗാവി മീഡിയ ഫോഴ്‌സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അമ്പതോളം അശ്ലീല ചിത്രങ്ങളാണ് എംഎല്‍എ അയച്ചത്. ചിത്രം കണ്ടതോടെ പലരും ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു. ബോധപൂര്‍വം ചെയ്തതല്ലെന്നും ഫോണ്‍ ഹാംഗ് ആയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് നേതാവിന്റെ വിശദീകരണം. എംഎല്‍എയെ ഗ്രൂപ്പ് അഡ്മിന്‍ പുറത്താക്കുകയും ചെയ്തു.

സംഭവത്തില്‍ പരാതിയുമായി ആരും മുന്നോട്ട് വന്നിട്ടില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ദ് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്ന വിവാദമുയര്‍ന്നപ്പോള്‍ ബിജെപി നേതൃത്വം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. 2012ല്‍ രണ്ട് ബിജെപി മന്ത്രിമാര്‍ അസംബ്ലി ഹാളില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ പതിഞ്ഞതും വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News