മണക്കാട് പ്രസംഗത്തില്‍ മന്ത്രി എംഎം മണി കുറ്റവിമുക്തന്‍; കേസ് നിലനില്‍ക്കില്ലെന്ന് മുട്ടം കോടതി; വിധി മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ട്

ഇടുക്കി: മണക്കാട് പ്രസംഗത്തില്‍ മന്ത്രി എംഎം മണി കുറ്റവിമുക്തന്‍. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് മുട്ടം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

മണക്കാട്ട് 2012 മെയ് 20ന് ഒരു മീറ്റിംഗില്‍ നടത്തിയ പ്രസംഗമാണ് കേസിലേക്ക് നയിച്ചത്. പ്രസംഗത്തിന്റെ പേരില്‍ 45 ദിവസമാണ് എംഎം മണിയെ യുഡിഎഫ് സര്‍ക്കാര്‍ ജയിലിലടച്ചത്. കൂടാതെ ഒമ്പതുമാസം ഇടുക്കിയില്‍ പ്രവേശിക്കരുതെന്ന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News