റേഡിയോ ജോക്കിയുടെ മരണം; ഭര്‍ത്താവായ മേജര്‍ അറസ്റ്റില്‍

ഹൈദരാബാദ്: റേഡിയോ ജോക്കി സന്ധ്യ സിംഗിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സെക്കന്തരാബാദിലെ 54ാം ഇന്‍ഫന്‍ട്രി ഡിവിഷനിലെ മേജറായ വൈഭവ് വിശാലിനെ(30)യാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സന്ധ്യയുടെ ആത്മഹത്യക്ക് പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വീണ്ടടുത്തതിനെത്തുടര്‍ന്ന് ആര്‍മി വിഭാഗം തന്നെയാണ് ഇയാളെ പൊലീസില്‍ ഏല്‍പിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഹൈദരാബാദ് ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഏപ്രില്‍ 18നാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ വിശാല്‍ തന്നെയാണ്, സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീധനത്തെ ചൊല്ലി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സന്ധ്യയുടെ സഹോദരി ഉമാ സിംഗിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News