ബില്‍കിസ് ബാനു ബലാല്‍സംഗം: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം തള്ളി; ബാനു പീഡിപ്പിക്കപ്പെട്ടത് ഗുജറാത്ത് കലാപത്തിനിടെ

മുംബൈ: ബില്‍കിസ് ബാനു കൂട്ട ബലാല്‍സംഗക്കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സിബിെഎ വാദം ബോംബെ ഹൈകോടതി തള്ളി. വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും ഹൈക്കോടതി വിധിച്ചു.

2008ല്‍ മുംബൈ പ്രത്യേക കോടതി ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേര്‍ക്ക് ജീവപര്യന്തം വിധിച്ചിരുന്നു. ഇതില്‍ മൂന്നു പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹര്‍ജി നല്‍കിയത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ബില്‍കിസിന്റെ കുടുംബത്തിലെ എട്ടു പേരെ ആക്രമികള്‍ കൊലപ്പെടുത്തുകയും മൂന്നു വയസു പ്രായമായ മകളെ തറയിലെറിഞ്ഞ് കൊല്ലുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News