മരണം ക്യാമറയില്‍ പകര്‍ത്തി ആ ഫോട്ടോഗ്രാഫര്‍ യാത്രയായി

യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍ ഹില്‍ഡ ക്‌ളേയ്റ്റണ്‍ എടുത്ത അവസാനചിത്രം ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. യുദ്ധ പരിശീലനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍പോലും വലിയ ദുരന്തമാകുമെന്ന ഓര്‍മ്മപ്പെടുത്തല്‍.

അമേരിക്കന്‍ സേനയിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന അതിവിദഗ്ധയായ ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ. 2013 ജൂലൈ മൂന്ന് സൈന്യത്തിന്റെ അഫ്ഗാനിലെ പരിശീലന പരിപാടികള്‍ പകര്‍ത്തുന്നതിനായി എത്തിയതാണ് ഹില്‍ഡ. അഫ്ഗാനിലെ ലഘ്മന്‍ പ്രവിശ്യയില്‍ മോര്‍ട്ടാര്‍ ആക്രമണത്തില്‍ പരിശീലനം നടക്കുകയാണ്. പരിശീലന ദൃശ്യങ്ങള്‍ വളരെ അടുത്ത് വ്യക്തതയോടെ പകര്‍ത്തുയായിരുന്നു ഹില്‍ഡ.

പരിശീലനത്തിനിടെ അഫ്ഗാന്‍ സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്‌ഫോടനം നടക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ഭീതി അവഗണിച്ച് ഹില്‍ഡ ആ ചിത്രവും പകര്‍ത്തി. ആ ചിത്രം തന്റെ അവസാന ചിത്രമാണെന്ന് ഒരുപക്ഷേ അവര്‍ തിരിച്ചറിഞ്ഞിരുന്നിരിക്കണം. എന്നാല്‍ മരണത്തിനുപോലും ആ ഫോട്ടോഗ്രഫറുടെ ആത്മബലത്തെ ഒന്ന് ബ്‌ളേര്‍ഡ് ആക്കാന്‍ പോലും കഴിഞ്ഞില്ല.

പൊട്ടിത്തെറിയില്‍ അവരും മരണമടഞ്ഞു. സ്‌ഫോടനത്തില്‍ നാല് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. മരിക്കുമ്പോള്‍ വെറും 22 വയസുമാത്രമായിരുന്നു ഹില്‍ഡയുടെ പ്രായം. ഹില്‍ഡ പകര്‍ത്തിയ ദൃശ്യം കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സൈന്യം പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News