മമ്മൂട്ടിയുടെ നായികയുടെ കൈക്കരുത്ത് അറിഞ്ഞ് യുവാവ്; ശുചിമുറിയില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നടി പ്രതികരിച്ചത് ഇങ്ങനെ; അതിക്രമം മുംബൈ നൈറ്റ് ക്ലബില്‍

കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. സെലിബ്രിറ്റികള്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ പലപ്പോഴും പുറം ലോകം പോലും അറിയാറില്ല. തനിക്ക് ഏറ്റ അപമാനം തുറന്ന് പറഞ്ഞ മലയാള നടിയെ പോലെ തന്നെ ധൈര്യം പ്രകടിപ്പിച്ച് മാതൃകയാവുകയാണ് ബോളിവുഡ് നടി മഹി വിജും.

ഉപദ്രവിക്കാന്‍ ശ്രമിച്ച ആളുടെ ചെകിട്ടത്തടിച്ചാണ് മഹി വിജ് പ്രതികരിച്ചത്. മുംബൈയിലെ നൈറ്റ് ക്ലബില്‍ കഴിഞ്ഞദിവസമാണ് സംഭവം.

നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയതായിരുന്നു മഹി വിജ്. അപ്പോഴാണ് അപരിചിതനായ ഒരാള്‍ ക്ലബിലെ ശുചിമുറിയില്‍ വച്ച് നടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ആദ്യം ഭയം തോന്നിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളെ രണ്ട് വട്ടം കരണത്തടിച്ചെന്ന് നടി പറഞ്ഞു.

അപ്പോഴും അവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും നടി പറയുന്നു. ഒച്ച വച്ച് ആളെ കൂട്ടിയപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടു. പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇന്ന് ഇതായിരിക്കില്ലെന്നും മഹി വിജ് കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അപരിചിതന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച നടിയാണ് മഹിവിജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News