ദിവസവും 40 സിഗരറ്റ്; ആ ചെയിന്‍ സ്‌മോക്കര്‍ പയ്യന്‍സ് ഇപ്പോള്‍ നല്ല നടപ്പിലാണ്

രണ്ടാം വയസില്‍ ദിവസം നാല്‍പ്പത് സിഗററ്റും വലിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നിന്ന അര്‍ദി റിസാല്‍ ഇപ്പോള്‍ നല്ല നടപ്പിലാണ്. ആസ്വദിച്ച് പുകവലിച്ച് നില്‍ക്കുന്ന സ്വന്തം ഫോട്ടോ കണ്ടാല്‍ ഇപ്പോള്‍ അവനുപോലും വിശ്വസിക്കാനാവുന്നില്ല. തന്റെ കൊച്ചുവണ്ടിയില്‍ ഇരുന്ന് പുകവലിച്ചുകൊണ്ടിരിക്കുന്ന ആ ഇന്തോനേഷ്യക്കാരന്‍ പയ്യന്‍ ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ്.

സിഗററ്റ് നല്‍കിയില്ലെങ്കില്‍ വാശിപിടിച്ച് ബഹളം വച്ച് നടന്ന തങ്ങളുടെ മകനാണ് ഇതെന്ന് മാതാപിതാക്കള്‍ക്കും വിശ്വസിക്കാനാവുന്നില്ല. സിഗററ്റുവലിയും അമിതമായ തീറ്റയും അര്‍ദിയെ പൊണ്ണത്തടിയനാക്കിയിരുന്നു. പുതിയ രൂപത്തിലുള്ള അര്‍ദിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. മെലിഞ്ഞ് സുന്ദരനായിരിക്കുന്നു അര്‍ദി.

Ardi-Rizal

സുമാത്രയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച അര്‍ദിയുടെ സിഗററ്റ്‌വലി പ്രശസ്തമായതോടെ സന്നദ്ധസംഘനകളും സര്‍ക്കാരും അന്വേഷിച്ചെത്തി. റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് അര്‍ദിയെ ഈ കോലത്തില്‍ ആക്കിയെടുത്തത്. പതിനെട്ട് മാസം മാത്രം പ്രായമുള്ളപ്പോള്‍ അച്ഛനാണ് ആദ്യമായി അര്‍ദിന് സിഗററ്റ് നല്‍കിയത്. പിന്നീട് കൗതുകത്തിന് സിഗരറ്റ് നല്‍കുകയായിരുന്നു. ഏതായാലും ഇപ്പോള്‍ പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അര്‍ദി.

Ardi-Rizal-3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News