ജോയ്‌സ് ജോര്‍ജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; എംപിയെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജോയ്‌സ് ജോര്‍ജിനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇത് ന്യായീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് ഒരു തുണ്ട് ഭൂമി വാങ്ങിയതായി അറിയില്ല. കുടുംബ സ്വത്തായി ലഭിച്ച വിഹിതമാണ് അദ്ദേഹതിനുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ എംപിയെ വേട്ടയാടാന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News