പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ടോമിന്‍ തച്ചങ്കരി ഇനി പൊലീസ് ആസ്ഥാനത്ത്; അനില്‍കാന്ത് വിജിലന്‍സ് എഡിജിപി

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. നിലവില്‍ തീരദേശ പൊലീസ് എഡിജിപിയായിരുന്നു തച്ചങ്കരി. വിജിലന്‍സ് എഡിജിപിയായി അനില്‍കാന്തിനെ നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്തെ ഐജിയാക്കി.

എറണാകുളം റെയ്ഞ്ച് ഐജി പി വിജയന് തീരദേശ പൊലീസ് ഐജിയുടെ ആധികചുമതല നല്‍കി. കെ ഷെഫീന്‍ അഹമ്മദിനെ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഐജിയും കാളിരാജ് മഹേഷ് കുമാറിനെ റെയില്‍വേ പൊലീസ് സൂപ്രണ്ടും മുഹമ്മദ് ഷബീറിനെ ക്രൈംബ്രാഞ്ച് സൂപ്രണ്ടും ഹരിശങ്കറിനെ പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ അസിസ്റ്റന്റ് ഐജിയുമാക്കി നിയമിച്ചാണ് ഉത്തരവിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here