
ദില്ലി : ഇന്ത്യയിലെ ഏറ്റവും പണം വാരിയ പടം എന്ന റെക്കോര്‍ഡ് ബാഹുബലി 2 സ്വന്തമാക്കി. ആമിര്‍ ഖാന്‍ ചിത്രം പികെയുടെ റെക്കോര്‍ഡ് തകര്‍ത്താണ് ബാഹുബലി 2 ഒന്നാമതെത്തിയത്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍.
റിലീസ് ചെയ്തശേഷം വിവിധഭാഷകളില്‍ നിന്നായി ആറുദിവസം കൊണ്ട് 792 കോടി കളക്ഷന്‍ നേടിയാണ് ചിത്രം റെക്കോര്‍ഡിട്ടത്. ചിത്രം ആയിരം കോടി കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പികെയുടെ ഇതുവരെയുള്ള ബോക്‌സ്ഓഫീസ് കളക്ഷന്‍ 742 കോടിയായിരുന്നു. നേരത്തെ ദംഗല്‍ നേടിയ 718 കോടി കളക്ഷന്‍ റെക്കോര്‍ഡും ബാഹുബലി 2 തകര്‍ത്തു.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ നിന്നായി ചിത്രത്തിന് കിട്ടിയ ആഗോള കളക്ഷനാണ് 792 കോടി. ഇന്ത്യയില്‍ നിന്ന് മാത്രം 624 കോടി രൂപയാണ് ചിത്രം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here