കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി; ഹരിത കേരള മിഷനിലൂടെ തരിശ് രഹിതമാക്കുമെന്നും പിണറായി

തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ തരിശ് ഭൂമി രഹിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകാശവാണിയിലെ വയലും വീടും പരിപാടിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഗവര്‍ണര്‍ പി സദാശിവം ഉദാഘാടനം ചെയ്തു. കര്‍ഷകരെ ബോധവത്ക്കരിക്കുന്നതിലും അതുവ!ഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലും വയലും വീടും പരിപാടി വലിയ പങ്ക് വഹിച്ചതായി ചടങ്ങില്‍ അദ്ധ്യഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കര്‍ഷക്കരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ വയലും വീടും പരിപാടിയുടെ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു.

കേരളത്തിലെ കാര്‍ഷിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിയറിവുകളും കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമുള്‍പ്പെടുത്തി 1966 ആഗസ്ത് 11നാണ് വയലും വീടും പ്രക്ഷേപണമാരംഭിച്ചത്. 50 വര്‍ഷം പിന്നിടുമ്പോള്‍ ആകാശവാണിയുടെ എല്ലാ എഫ്എം സ്റ്റേഷനുകളിലൂടെയും വിവിധ് ഭാരതിയിലൂടെയും വയലും വീടും ശ്രോതാക്കളിലെത്തുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here