കോട്ടയം ഡിസിസി അടിയന്തര നേതൃയോഗം ഇന്ന്; യോഗം കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍; ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും

കോട്ടയം: കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അടിയന്തര നേതൃയോഗം ഇന്ന്. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണമാറ്റത്തിലൂടെ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് യോഗം. പ്രതിസന്ധിയെ മറികടക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട.

യോഗ്യതയുള്ളവരെ തഴഞ്ഞ് അടുപ്പക്കാരനായ ജോഷി ഫിലിപ്പിനെ ഡിസിസി പ്രസിഡന്റാക്കാന്‍ നടത്തിയ ശ്രമത്തിന് പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ ഭരണമാറ്റം എഗ്രൂപ്പിന്റെ ജില്ലയിലെ അപ്രമാദിത്യത്തിനേറ്റ് കനത്ത തിരിച്ചടിയാണ്. താഴെതട്ടില്‍ തുടര്‍ച്ചലനങ്ങളുണ്ടായാല്‍ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്റെ മുന്നോട്ട്‌പോക്ക് ഏറെ ദുഷ്‌കരമാകും.

കെഎം മാണിയേയും മകന്‍ ജോസ് കെ മാണിയേയും ആക്രമിച്ച് ഒറ്റപ്പെടുത്തുകയെന്നതാണ് ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുന്നിലുള്ള ഏകപോംവഴി. ചരല്‍കുന്ന് ക്യാമ്പിലൂടെ യുഡിഎഫ് വിട്ട കെഎം മാണിയെ തിരിച്ചുകയറ്റില്ലെന്ന പിടിവാശിയിലാണ് കോട്ടയം ഡിസിസി നേതൃത്വം.

കെഎം മാണിയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയുള്ള ഡിസിസി നേതൃത്വം ഇന്ന് നിര്‍ണായക യോഗം ചേര്‍ന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ ഡിസിസി അംഗങ്ങള്‍, ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസുമായി സഹകരണം തുടരണമോയെന്നത് യോഗത്തില്‍ ചര്‍ച്ചയാവുമെങ്കിലും കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ഉമ്മന്‍ചാണ്ടി പക്ഷത്തിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News