പന്തും സഞ്ജുവും തകര്‍ന്നാടി; ദില്ലിക്ക് ഏഴ് വിക്കറ്റ് ജയം

യുവതാരങ്ങളായ ഋഷഭ് പന്തും സഞ്ജു സാസംണും തകര്‍ന്നാടിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ദില്ലി ഡെയര്‍ ഡെവിള്‍സിന് ഏഴ് വിക്കറ്റിന്റെ വിജയം. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദില്ലിയെ, 43 പന്തില്‍ 97 റണ്‍സ് നേടി പന്തും 31 പന്തില്‍ 61 റണ്‍സ് നേടി സഞ്ജുവുമാണ് വിജയത്തിലേക്ക് നയിച്ചത്.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ്, സുരേഷ് റെയ്‌നയുടെയും ദിനേഷ് കാര്‍ത്തിക്കിന്റെയും കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. പത്ത് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തിനെയും (9) ബ്രണ്ടന്‍ മക്കുല്ലത്തെയും (1) നഷ്ടമായ ഗുജറാത്തിനെ റെയ്‌നയുടെയും (77) കാര്‍ത്തിക്കിന്റെയും (65) മികവിലാണ് മുന്നേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News