പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; മാധ്യമങ്ങള്‍ക്കെതിരെ പാര്‍വതി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി പാര്‍വതി. സിനിമയില്‍ തന്റെ പ്രതിഫലം എത്രയാണെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഫലമന്വേഷിച്ച് തന്നെ ഇതുവരെ സമീപിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍വതി വ്യക്തമാക്കി.

ഒരു കാര്യം എഴുതുന്നതിന് മുന്‍പ് അത് സത്യമാണോ എന്ന് തിരക്കേണ്ട ഉത്തരവാദിത്ത്വം മാധ്യമപ്രവര്‍ത്തകര്‍ക്കില്ലേ എന്നും പാര്‍വതി ചോദിക്കുന്നു. ‘എന്റെ പ്രതിഫലത്തെ കുറിച്ച് അന്വേഷിച്ച് നടക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല. അത് നിര്‍മാതാവിനെയും എന്നെയും സംബന്ധിക്കുന്ന കാര്യമാണ്. പ്രതിഫലം കൂട്ടുന്നുണ്ടെങ്കില്‍ തന്നെ ആരുടെയും പിന്തുണ എനിക്ക് ആവശ്യമില്ല. ഒരാളുടെ വേതനത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം.’-പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

‘മാധ്യമങ്ങള്‍ സത്യസന്ധരായി നിലകൊള്ളണമെന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് നിങ്ങളിലുള്ള പ്രതീക്ഷ നശിച്ചിട്ടില്ല. സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കിയിട്ടാകണം നിങ്ങളുടെ നിലവാരവും ഉയര്‍ത്തേണ്ടത്.’-പാര്‍വതി വ്യക്തമാക്കി.

ഫില്‍മി ബീറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മെട്രോമാറ്റിനി തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും പാര്‍വതി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here