പശുക്കളെ ബിജെപിക്കാരുടെ വീടിന് മുന്നില്‍ കെട്ടിയാലറിയാം അവരുടെ പശുസ്‌നേഹം; സംഘ്പരിവാറിന്റെ പശുസ്‌നേഹം വോട്ടിനുവേണ്ടിയാണെന്ന് ലാലുപ്രസാദ് യാദവ്

ദില്ലി: ബിജെപിയുടേയും ആര്‍എസ്എസിന്റേയും പശുസ്‌നേഹം വോട്ടിനുവേണ്ടിയുള്ളതാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പശുസ്‌നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ലാലുപ്രസാദ് പറഞ്ഞു.

കറവ വറ്റിയ പശുക്കളെ ബിജെപിക്കാരുടെ വീടിന് മുന്നില്‍ കെട്ടിയാലറിയാം അവരുടെ പശുസ്‌നേഹം. ബിജെപിക്കാരുടെ വീടിന് മുന്നില്‍ പശുക്കളെ കെട്ടിയിടാനും ലാലു പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. അവര്‍ എങ്ങനെയാണ് പശുക്കളെ നേരിടുന്നതെന്ന് അപ്പോള്‍ അറിയാം. ബിജെപി നേതാക്കള്‍ വന്ന് നിങ്ങളെ വടി കൊണ്ടടിച്ചാലും കൊള്ളണം. തടയരുത്. അവര്‍ക്ക് ശരിക്കും പശു സേവനത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടോയെന്ന് നമുക്ക് കാണിച്ചുകൊടുക്കാമെന്നും ലാലു പ്രസാദ് പറഞ്ഞു.

സൈനികര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ലാലുപ്രസാദ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും ചെയ്തു. പാകിസ്ഥാന്‍ എങ്ങനെയാണ് ഇന്ത്യയില്‍ കടന്നുകയറി സൈനികരുടെ തലയറുത്തതെന്ന് മോദി വ്യക്തമാക്കണമെന്നും ലാലു ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News