നടി ഐമ സെബാസ്റ്റ്യന് അരക്കിലോ സ്വര്‍ണം സമ്മാനം; നറുക്കെടുപ്പ് ദുബായില്‍

ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഐമ സെബാസ്റ്റ്യന് അരക്കിലോ സ്വര്‍ണം സമ്മാനം. അക്ഷയ തൃതീയയോട് അനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് നടത്തിയ ഭാഗ്യ നറുക്കെടുപ്പിലൂടെയാണ് ഐമയ്ക്ക് സ്വര്‍ണം ലഭിച്ചത്.

മലബാര്‍ ഗോള്‍ഡിന്റെ ഷാര്‍ജ ശാഖയില്‍ നിന്നാണ് ഐമ സ്വര്‍ണം വാങ്ങിയത്. ഇതിനൊപ്പം ലഭിച്ച കൂപ്പണ്‍ വഴിയാണ് അപ്രതീക്ഷിത ഭാഗ്യവും താരത്തെ തേടിയെത്തിയത്. ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരാണ് നറുക്കെടുപ്പു നടത്തിയത്. യുഎഇയില്‍ ജനിച്ചുവളര്‍ന്ന ഐമ ഷാര്‍ജയിലാണ് താമസിക്കുന്നത്.

2013ല്‍ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് 2016ല്‍ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലും ഈ വര്‍ഷം റിലീസ് ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും വേഷമിട്ടു. നിലവില്‍ ദുബായ് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് 23കാരിയായ ഐമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News