സെന്‍കുമാറിനെ ഇന്ന് തന്നെ ഡിജിപിയായി നിയമിക്കണമെന്ന് ചെന്നിത്തല; സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: പൊലീസ് മേധാവിയായി ടി.പി സെന്‍കുമാറിനെ ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കോടതി വിധി സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

സെന്‍കുമാര്‍ വിധിയില്‍ വ്യക്തത തേടിയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ ഒരു വ്യക്തത കുറവുമില്ലെന്ന് പറഞ്ഞ കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും അറിയിച്ചു. നിയമനം വൈകുന്നതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കുകയും ചെയ്തു.

സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന് കഴിഞ്ഞ 24നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും കാലതാമസം നേരിട്ടതിനെതിരെ സെന്‍കുമാറും കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News