80 ശതമാനം വരെ വിലക്കിഴിവുമായി ഫ്ളിപ്കാര്‍ട്ടും ആമസോണും

ഇ-കൊമേഴ്‌സ് രംഗത്തെ അതികായന്മാരായ ഫ്ളിപ്കാര്‍ട്ടും ആമസോണും ഞെട്ടിപ്പിക്കുന്ന വിലക്കിഴിവാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ഫെസ്റ്റിവല്‍ സീസണിനോട് അനുബന്ധിച്ചാണ് ഇത്തരം ഓഫറുകള്‍ നല്‍കാറുള്ളത്. എന്നാല്‍ മെയ് സെയില്‍ എന്ന പുതിയ കണ്‍സപ്റ്റാണ് ഇരുസൈറ്റുകളും ഒരുക്കിയിട്ടുള്ളത്.

വിലക്കിഴിവില്‍ പ്രത്യക്ഷ മത്സരത്തില്‍ തന്നെയാണ് ഫ്ളിപ്കാര്‍ട്ടും ആമസോണും. നോട്ട് നിരോധനത്തിനുശേഷം വിപണി നേരിട്ട തിരിച്ചടി മറികടക്കുകയാണ് ഈ തന്ത്രത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. നാല് ഇരട്ടി വരെ കച്ചവട വര്‍ദ്ധനവാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ‘ബിഗ് 10’ എന്ന പേരില്‍ ഫ് ളിപ്കാര്‍ട്ട് ഓഫര്‍ നല്‍കുന്നത്.

പ്രധാന ബ്രാന്‍ഡുകള്‍ക്ക് അടക്കം 80 ശതമാനം വരെ വിലക്കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. മെയ് 14 മുതല്‍ 18 വരെയാണ് ഓഫര്‍ പിരീഡ്. എതിരാളികളായ ആമസോണും വാഗ്ദാനങ്ങളില്‍ പിന്നിലല്ല. മെയ് 11 മുതല്‍ 14 വരെയാണ് ആമസോണില്‍ ഓഫര്‍ കാലം. സാംസങ്, മോട്ടറോള, വണ്‍പ്ലസ്, സോണി, എല്‍ജി, വേള്‍പൂള്‍, പ്യൂമ, ടൈറ്റാന്‍, ബിബ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തിയാണ് ആമസോണിലെ പ്രധാന ഓഫറുകള്‍. ഫ്ളിപ്കാര്‍ട്ടിന്റെ തന്നെ സ്ഥാപനമായ മിന്ത്രയും ഇതേകാലയളവില്‍ വിലക്കിഴിവ് വില്പനയില്‍ പങ്കുചേരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News