ജിഷ്ണു കേസ് ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി; നിരീക്ഷണം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയില്‍

ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി നിരീക്ഷണം. കേസില്‍ പ്രതിയായ നെഹ്‌റു കോളേജ് എംഡി പി കൃഷ്ണദാസിന്റെയും മറ്റും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നീരീക്ഷണം. ഹര്‍ജിയില്‍ കൃഷ്ണദാസിനും കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനും കോടതി നോട്ടീസ് അയച്ചു.

ജിഷണു് പരീക്ഷയില്‍ കോപ്പി അടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ജിഷ്ണുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ കൃഷ്ണദാസിനും മറ്റ് പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here