പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി; അസിസ്റ്റന്റ് കമീഷണര്‍മാരും ഡിവൈഎസ്പിമാരുമടക്കം 100 പേര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. അസിസ്റ്റന്റ് കമീഷണര്‍മാരും ഡിവൈഎസ്പിമാരുമടക്കം 100 ഉന്നതോദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന പൊലീസ് ഉന്നതതലയോഗത്തിലെ തീരുമാനമനുസരിച്ചാണ് നടപടി.

ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ്, സ്പെഷ്യൽ ബ്രാഞ്ച്, പൊലീസ് അക്കാദമി, നാർക്കോട്ടിക് സെൽ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ക്ഷൻ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം എഡിജിപി, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു. ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന അനിൽ കാന്തിനെ വിജിലൻസ് എഡിജിപിയായി നിയമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News