95.98 ശതമാനം വിജയം; ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,37,156 വിദ്യാര്‍ഥികള്‍; 1,174 സ്‌കൂളുകള്‍ക്ക് സമ്പൂര്‍ണ വിജയം; 20,967 പേര്‍ക്ക് മുഴുവന്‍ എ പ്ലസ്

തിരുവനന്തപുരം: 2016-17 വര്‍ഷത്തെ എസ്എസ്എല്‍സി ഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 95.98ശതമാനമാണ് വിജയം. 4,55,553 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 20,967 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് നേടി.

പത്തനംതിട്ടയാണ് വിജയശതമാനം കൂടിയ റവന്യൂ ജില്ല. വയനാടാണ് വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല.

സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂള്‍ കോഴിക്കോട് ചാലപ്പുറം ഹൈസ്കൂളാണ്. 377 വിദ്യാര്‍ഥികളാണ് ഇവിടെ വിജയിച്ചത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ സ്കൂള്‍ മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ്.

സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. റീ വാല്യൂവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News