നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ; ഇളവ് നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; പ്രതികള്‍ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത

ദില്ലി: നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സമാനതകളില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2013 സെപ്തംബര്‍ 11നാണ് കേസിലെ പ്രതികള്‍ക്ക് ദില്ലി ഹൈക്കോടതി വധശിക്ഷ വിധിച്ചത്.

2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി 2015ല്‍ ശിക്ഷ പൂര്‍ത്തിയാക്കി മോചിതനായി. മറ്റൊരു പ്രതി രാംസിംഗ് 2013ല്‍ തിഹാര്‍ജയിലില്‍ ആത്മഹത്യ ചെയ്തു.

കൂട്ടബലാല്‍സംഗം നടന്നിട്ടില്ലെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഹര്‍ജിയില്‍ പ്രതികളുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here