വിപ്ലവകരമായ തീരുമാനവുമായി സല്‍മാന്‍ രാജാവ്; ഇനി പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍

ദുബായ്: വിപ്ലപകരമായ തീരുമാനവുമായി സൗദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവ്. കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദേശം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സല്‍മാന്‍ രാജാവ് നല്‍കി.

സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി മന്ത്രിസഭയുടെ തീരുമാനം. സര്‍ക്കാര്‍ നീക്കത്തെ സൗദിയിലെ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിന്റെ വക്താക്കള്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ പുരുഷ രക്ഷിതാവ് എന്നത് എക്കാലത്തും സ്ത്രീയ്ക്കു മുമ്പിലുള്ള തടസമായിരുന്നെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് ഏറെ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതാണ് തീരുമാനമെന്ന് സൗദി മനുഷ്യവകാശ കമീഷന്‍ പ്രസിഡന്റ് ഡോ. ബന്‍ദര്‍ അല്‍ എബാന്‍ പറഞ്ഞു.

നേരത്തെ, സ്ത്രീകളുടെ സര്‍ക്കാര്‍ ജോലി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യമേഖല തുടങ്ങിയവയ്ക്ക് പുരുഷന്മാരുടെ സമ്മതം സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യപ്പെടുമായിരുന്നു.

അതേസമയം, രാജ്യത്തെ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ അനുവാദമില്ലാതെ പാസ്‌പോര്‍ട്ട് നേടാനോ വിദേശത്തേക്ക് പോകുവാനോ സാധിക്കില്ലെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത സാമൂഹ്യപ്രവര്‍ത്തകനെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News