നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചു; അപകടം ചെന്നൈ-ബംഗളൂരു ദേശീയപാതയില്‍

ബംഗളുരു: പ്രശസ്ത കന്നഡ നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച ചെന്നൈ-ബംഗളൂരു ദേശീയപാതയിലാണ് രേഖ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

രേഖയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. നടിക്കൊപ്പം ഉണ്ടായിരുന്ന അഭിഷേക് കുമാരന്‍ (22), ജയന്‍കന്ദ്രന്‍ (23), രക്ഷന്‍ (20) എന്നിവരും മരിച്ചു.

1995ല്‍ ബംഗളൂരില്‍ ജനിച്ച രേഖ നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ മോഡലിംഗ് ചെയ്യുമായിരുന്നു. തമിഴ് സീരിയലുകളിലും മോഡലിംഗ് രംഗത്തും സജീവമായിരുന്നു രേഖ സിന്ധു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here