ബാഹുബലിയില്‍ രാജമൗലി ശിവകാമിയായി ആദ്യം പരിഗണിച്ചത് ഈ സൂപ്പര്‍ താരത്തെ; രമ്യ കൃഷ്ണനെ റോള്‍ ഏല്‍പ്പിക്കുമ്പോഴും സംവിധായകന് വിശ്വാസമുണ്ടായിരുന്നില്ല

ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം ആരുടേതാണെന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഒന്ന് ആലോചിക്കേണ്ടി വരും.നായകന്‍ പ്രഭാസ്, നായികമാരായ അനുഷ്‌ക, തമന്ന, വില്ലന്‍ റാണ ദഗുബട്ടി എന്നിവര്‍ക്കൊപ്പം മനസിലേക്ക് വരുന്ന രണ്ടു പേരുകളുണ്ട്.

മറ്റാരുമല്ല ശിവകാമിയായി അഭിനയിച്ച രമ്യാ കൃഷ്ണനും കട്ടപ്പയായി തരംഗം തീര്‍ത്ത സത്യരാജും. ഈ പേരുകള്‍ ആദ്യം പറയുന്നവരും കുറവല്ല. ശിവകാമിയായി രമ്യാ കൃഷ്ണന്‍ കസറിയെന്ന് പറയാത്തവര്‍ ആരും ഉണ്ടാകില്ല. എന്നാല്‍ ഈ റോള്‍ രമ്യാ കൃഷ്ണന് നല്‍കാന്‍ സംവിധായകന് താത്പര്യമില്ലായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം?

SRIDEVI

ശിവകാമിയുടെ വേഷം രാജമൗലി ആദ്യം വച്ച് നീട്ടിയത് ലേഡി സൂപ്പര്‍ താരം ശ്രീദേവിക്കാണ്. ‘ഥക്ക് ഥക്ക്’ നായിക ഈ വേഷം ചെയ്യാന്‍ തയ്യാറായിരുന്നു താനും. രാജമൗലി നേരിട്ടാണ് ഓഫര്‍ ശ്രീദേവിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ തനിക്ക് 6 കോടി രൂപ പ്രതിഫലം തരണമെന്ന് ശ്രീദേവി ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാന്‍ രാജമൗലി തയ്യാറായില്ല. ബാഹുബലിക്ക് പകരം വിജയ് നായകനായ പുലി ശ്രീദേവി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ പുലി എന്ന ചിത്രം ബോക്‌സോഫീസില്‍ കാലിടറി. ബാഹുബലി റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്തു.

RAMYA-KRISHNAN.-2

രാജമാതാ ശിവകാമിയുടെ വേഷം രമ്യാ കൃഷ്ണനെ ഏല്‍പ്പിക്കാന്‍ രാജമൗലിക്ക് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. എന്നാല്‍ രണ്ട് സീനുകളില്‍ രമ്യാ കൃഷ്ണന്‍ അഭിനയിച്ചപ്പോള്‍ തന്നെ രാജമൗലിക്ക് പേടി മാറി. ബാഹുബലിക്കൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന കഥാപാത്രമായി രാജമാത ശിവകാമിയുടേത്. രമ്യാ കൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ റോളും ഇതാണ്. രണ്ടര കോടിയായിരുന്നു രമ്യാ കൃഷ്ണന്റെ പ്രതിഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News