മരിച്ചത് രേഖ സിന്ധു; ഞാനിപ്പോഴും ജീവനോടെയുണ്ട്: മരണവാര്‍ത്തയ്ക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി രേഖ കൃഷ്ണ

താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കന്നഡ നടി രേഖ കൃഷ്ണപ്പ. താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെയാണ് രേഖ കൃഷ്ണപ്പ രംഗത്തെത്തിയത്. രാവിലെ മുതല്‍ നിരവധി ഫോണ്‍ കോളുകളാണ് വരുന്നതെന്നും രേഖ കൃഷ്ണപ്പ് വീഡിയോയില്‍ പറയുന്നു.

ഉച്ചയോടെ കന്നഡ സീരിയല്‍ നടി രേഖാ സിന്ധു കാറപകടത്തില്‍ മരിച്ചിരുന്നു. എന്നാല്‍ രേഖ സിന്ധുവിന്റെ ചിത്രത്തിന് പകരം രേഖ കൃഷ്ണപ്പയുടെ ചിത്രമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഫേസ്ബുക്ക് പേജുകളും ഉപയോഗിച്ചിരുന്നത്. ഇതാണ് തെറ്റായ വാര്‍ത്ത പരക്കാന്‍ കാരണമായത്. രേഖ കൃഷ്ണപ്പയാണ് മരിച്ചതെന്ന് കരുതി, നിരവധി പേരാണ് അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ചത്. ഇതോടെയാണ് വിശദീകരണവുമായി രേഖ കൃഷ്ണപ്പ രംഗത്തെത്തിയത്.

ചെന്നൈ-ബംഗളൂരു ദേശീയപാതയില്‍ നടന്ന അപകടത്തിലാണ് രേഖാ സിന്ധു മരിച്ചത്. രേഖയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. നടിക്കൊപ്പം ഉണ്ടായിരുന്ന അഭിഷേക് കുമാരന്‍ (22), ജയന്‍കന്ദ്രന്‍ (23), രക്ഷന്‍ (20) എന്നിവരും മരിച്ചു.

1995ല്‍ ബംഗളൂരില്‍ ജനിച്ച രേഖ നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ മോഡലിംഗ് ചെയ്യുമായിരുന്നു. തമിഴ് സീരിയലുകളിലും മോഡലിംഗ് രംഗത്തും സജീവമായിരുന്നു രേഖ സിന്ധു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here