നായികയെയും നായകനെയും കണ്ടാല്‍ അമ്മയെയും മകനെയും പോലെയെന്ന് ട്രോളന്മാര്‍; അമേരിക്കന്‍ മലയാളി മിനി റിച്ചാര്‍ഡിന്റെ ഹോട്ട് പ്രണയ ആല്‍ബത്തിന് പരിഹാസപ്രവാഹം

കൊച്ചി : പ്രണയം പ്രമേയമായ ഹോട്ട് ആല്‍ബവുമായി അമേരിക്കന്‍ മലയാളി മിനി റിച്ചാര്‍ഡ്. അന്ന് മഴയില്‍ എന്ന് പേരിട്ട വീഡിയോ ആല്‍ബം കഴിഞ്ഞ പ്രണയദിനത്തിലാണ് പുറത്തിറക്കിയത്. ആല്‍ബം പുറത്തുവന്നതോടെ അഭിനന്ദിച്ചും ട്രോള്‍ ചെയ്തുമാണ് സോഷ്യല്‍മീഡിയ ആല്‍ബത്തെ വരവേറ്റത്.

മലയാള സിനിമയിലെ ലേഡി സന്തോഷ് പണ്ഡിറ്റ് ആകാനാണ് മിനി റിച്ചാര്‍ഡിന്റെ ശ്രമം. അതിയായ സിനിമാ മോഹം പൂര്‍ത്തീകരിക്കാതായപ്പോള്‍ സ്വന്തമായി വീഡിയോ ആല്‍ബം പുറത്തിറക്കി. ആല്‍ബത്തിലെ നിര്‍മ്മാണവും നായികയും മിനി റിച്ചാര്‍ഡ് ആണ്. നിര്‍മ്മാണവും സംവിധാനവും നായകനും അടക്കം എല്ലാവേഷങ്ങളും കൈകാര്യം ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചാണ് മിനി റിച്ചാര്‍ഡിന്റെയും വരവ്.

ലൈക്കിനേക്കാള്‍ കൂടുതല്‍ ആണ് വീഡിയോയ്ക്ക് ലഭിച്ച ഡിസ്‌ലൈക്. 700ലധികം ലൈക്ക് ലഭിച്ചപ്പോള്‍ 3,600ലധികം പേരാണ് അനിഷ്ടം രേഖപ്പെടുത്തിയത്.

മിനി റിച്ചാര്‍ഡ് നായികയായ ആല്‍ബത്തെ വിമര്‍ശിച്ച് ട്രോളര്‍മാരും രംഗത്തുണ്ട്. യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രോള്‍ പ്രവാഹം. മിനി റിച്ചാര്‍ഡ് തന്നെയാണ് ആല്‍ബത്തില്‍ നായികയായി എത്തിയിരിക്കുന്നത്. ആല്‍ബത്തിലെ നായകനേയും നായികയേയും കണ്ടാല്‍ അമ്മയേയും മകനേയും പോലെയുണ്ടെന്നാണ് ട്രോളര്‍മാരുടെ ഒരു കണ്ടെത്തല്‍.

 

ഹൊറിബിള്‍ ഹീറോയിന്‍, ‘എന്റെ ഭാഗത്തും തെറ്റുണ്ട്, ഞാനീ ലിങ്ക് തുറന്നു നോക്കാന്‍ പാടില്ലായിരുന്നു’ എന്നും ചിലര്‍ കമന്റ് ചെയ്യുന്നു. ഇത് വെറും ദുരന്തമല്ല, ഇതാണ് ലോക ദുരന്തമെന്നും ട്രോളന്‍മാര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ മിനി റിച്ചാര്‍ഡിനെ അഭിനന്ദിച്ചും കമന്റുകളുണ്ട്. അതിന് അവര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

സീരിയല്‍ താരം ബിനില്‍ ഖാദറാണ് മിനിക്കൊപ്പം ഗാനരംഗത്ത് അഭിനയിച്ചത്. മിനി റിച്ചാര്‍ഡ് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തുവിട്ടത്. ചാനലില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോയും ഇതാണ്. അഞ്ചര ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

ആല്‍ബത്തില്‍ മാത്രമല്ല സിനിമയിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത പറിങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കില്‍ കണിയാട്ടി നാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് മിനി റിച്ചാര്‍ഡ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News