ജിസാറ്റ് 9 വിക്ഷേപണം വിജയകരം; ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിച്ചത് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള പൊതു ഉപഗ്രഹം

ശ്രീഹരിക്കോട്ട : ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി പൊതു ഉപഗ്രഹമായ ജിസാറ്റ്9 ഇന്ത്യ വിക്ഷേപിച്ചു. വൈകീട്ട് 4.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ജിസാറ്റ് 9 ബഹിരാകാശത്തേക്ക് കുതിച്ചത്. ജിഎസ്എല്‍വി എഫ് 09 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡിടിഎച്ച്, വിദ്യാഭ്യാസം, ടെലി മെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ് 9. 2230 കിലോ ഭാരമുള്ള ഉപഗ്രഹത്തിന് 12 വര്‍ഷമാണ് ആയുസ്. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്. ഉപഗ്രഹ നിര്‍മാണത്തിന് ചെലവായ 235 കോടി രൂപയും ഇന്ത്യയാണ് വഹിച്ചത്.

2014ല്‍ ആണ് സാര്‍ക് രാജ്യങ്ങള്‍ക്കായി ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ പാകിസ്താന്‍ പദ്ധതിയില്‍ നിന്ന് പിന്മാറി. ഇതേത്തുടര്‍ന്ന് സാര്‍ക് സാറ്റലൈറ്റ് എന്ന പേര് ഉപേക്ഷിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലെദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ സേവനം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News