കിം ജോങ് ഉന്നിനെ വധിക്കാന്‍ സിഐഎ പദ്ധതി തയ്യാറാക്കി; ജൈവ – രാസായുധ പ്രയോഗ നീക്കം തകര്‍ത്തുവെന്നും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

പ്യോങ്ഗാംഗ് : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ദക്ഷിണ കൊറിയയും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി തകര്‍ത്തുവെന്ന് ഉത്തരകൊറിയ. സിഐഎയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി തകര്‍ത്തെന്നാണ് ഉത്തരകൊറിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തു വിട്ട പ്രസ്താവനയിലാണ് ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 16 ന് പ്യോങ്ഗാങ്ങില്‍ നടന്ന പരിപാടിക്കിടെ കിം ജോങിനെ വധിക്കാനായിരുന്നു ശ്രമം. ജൈവ – രാസ പദാര്‍ഥങ്ങളുപയോഗിച്ചായിരുന്നു വധശ്രമമെന്നുമാണ് വാര്‍ത്താ ഏജന്‍സി പറയുന്നു.

ഇതിനായി ഉത്തരകൊറിയന്‍ പൗരനെ വാടകയ്‌ക്കെടുത്താണ് കൃത്യനിര്‍വഹണത്തിന് ശ്രമിച്ചിരുന്നത്. കിം എന്ന് പേരുള്ള പൗരനെ സിഐഎയും ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസും വാടകയ്ക്ക് എടുത്തിരുന്നു. ഇയാളെ തങ്ങള്‍ കണ്ടെത്തിയെന്നും ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ ശരീരത്തില്‍ പ്രവേശിപ്പിച്ച് വധിക്കാനായിരുന്നു ഏജന്‍സികള്‍ പദ്ധതിയിട്ടത്. ഇത്തരം വസ്തുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിപ്പിക്കാന്‍ വളരെ ദൂരെ നിന്ന് കഴിയും. എന്നാല്‍ ഇതിന്റെ ഫലം പുറത്ത് വരാന്‍ മാസങ്ങള്‍ കഴിയുമെന്നും വാര്‍ത്താ ഏജന്‍സിയുടെ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

പദ്ധതി തകര്‍ത്തെന്ന് അവകാശപ്പെട്ടെങ്കിലും ഏത് രീതിയിലാണ് പദ്ധതി മനസ്സിലാക്കിയതെന്നോ വാടക കൊലയാളിയെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നൊ വ്യക്തമാക്കാന്‍ ഏജന്‍സി തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here