കൊച്ചി മെട്രൊയുടെ സുരക്ഷാ പരിശോധനയില്‍ സംതൃപ്തി; റിപ്പോര്‍ട്ട് അടുത്തയാഴ്ച നല്‍കുമെന്നും സുരക്ഷാ കമ്മീഷണര്‍

കൊച്ചി : കൊച്ചി മെട്രൊയുടെ സുരക്ഷാ പരിശോധനയില്‍ സംതൃപ്തിയുണ്ടെന്ന് സുരക്ഷാ കമ്മീഷണര്‍. പരിശോധനാ റിപ്പോര്‍ട്ട് അടുത്ത തിങ്കളാഴ്ച്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. 3 ദിവസത്തെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരക്ഷാ കമ്മീഷണര്‍.

പരിശോധനയില്‍ സംതൃപ്തിയുണ്ടെന്ന് സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്‍ അറിയിച്ചു. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം സ്ഥാപിക്കുന്നത് വേഗത്തിലാക്കണം. കൂടുതല്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഓരോ സ്‌റ്റേഷനിലും വ്യത്യസ്തമായ തീമുകള്‍ അലേഖനം ചെയ്തിരിക്കുന്നത് പ്രശംസനീയമാണെന്നും കെഎ മനോഹരന്‍ പറഞ്ഞു.

അടുത്ത തിങ്കളാഴ്ച്ച പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് സുരക്ഷാ കമ്മീഷണര്‍ കെഎ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. റെയില്‍വെ ട്രാക്ക്, സിഗ്‌നല്‍ സംവിധാനം, കണ്‍ട്രോള്‍ റൂം തുടങ്ങി സമഗ്രമായ പരിശോധനയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News