വര്‍ണ്ണവിസ്മയവും ആവേശവും തീര്‍ത്ത് തൃശൂര്‍ പൂരം; ഉത്സവമേളത്തിന് വടക്കുംനാഥന്റെ മണ്ണിലെത്തിയത് ആയിരങ്ങള്‍

തൃശൂര്‍ : ശക്തന്റെ തട്ടകത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിന് തുടക്കമായി. തിരുവമ്പാടിയുടെ മഠത്തില്‍ വരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ ആയിരങ്ങളാണ് വടക്കുംനാഥന്റെ മണ്ണിലെത്തിയത്. പുലര്‍ച്ചെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതില്‍ വഴി ഉള്ളില്‍ പ്രവേശിച്ച ശാസ്താവ് പടിഞ്ഞാറേ ഗോപുരം വഴി തിരികെ എഴുന്നെള്ളിയതോടെ ഘടക പൂരങ്ങളുടെ വരവായി. തുടര്‍ന്ന് തിരുവമ്പാടി ഭാഗവതിയുടെ മഠത്തില്‍വരവ്. കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തില്‍ നടന്ന തിരുവമ്പാടിയുടെ നാദവിസ്മയത്തില്‍ ആരിയങ്ങളുടെ കൈകളെ താളാത്മകമാക്കി.

തുടര്‍ന്ന് പാറമേക്കാവ് ദേവിയുടെ പൂരപ്പുറപ്പാട്. എഴുന്നള്ളത്ത് പടിഞ്ഞാറേ ഗോപുര വാതില്‍ വഴി വടക്കുംനാഥ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കടന്നതോടെ കുഞ്ഞിലഞ്ഞിത്തറയില്‍ താളവിസ്മയം തീര്‍ത്ത് പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളം നടന്നു. വടക്കുംനാഥനെ വലം വച്ച് ഇരു ദേവിമാരും തെക്കോട്ടിറക്കം നടത്തിയതോടെ പൂരപ്രേമികള്‍ വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്ന കുടമാറ്റത്തിന്റെ ആവേശത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News