റോയല്‍ ചലഞ്ചേഴ്‌സിന് വീണ്ടും നാണംകെട്ട തോല്‍വി

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ തോല്‍വി തുടരുന്നു. പഞ്ചാബ് കിംഗ്‌സ് ഇലവനോട് പത്ത് റണ്‍സിന് പരാജയപ്പെട്ടാണ് സീസണിലെ ഒമ്പതാം തോല്‍വിയും ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയത്. 139 റണ്‍സിന്റെ ലക്ഷ്യം മറികടക്കാനാവാതെ ഒരു ഓവര്‍ ബാക്കിനില്‍ക്കെ 119 റണ്‍സിന് ബാംഗ്ലൂര്‍ പോരാട്ടം അവസാനിക്കുകയായിരുന്നു.

40 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ഓപ്പണര്‍ മന്ദീപ് സിംഗിന് മാത്രമാണ് കാര്യമായ പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞത്. കോഹ്‌ലി ആറു റണ്‍സെടുത്തും ക്രിസ് ഗെയ്ല്‍ പൂജ്യത്തിനും മടങ്ങി. അക്‌സര്‍ പട്ടേലാണ് 38 (17) പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 138 റണ്‍സെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News