ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ഉപയോഗിച്ച കീടനാശിനി ശ്വസിച്ച് മധ്യവയസ്‌കന്‍ മരിച്ചു; കമ്പനിക്കെതിരെ ശക്തമായ സമരപരിപാടികളുമായി നാട്ടുകാര്‍

പത്തനംതിട്ട: പത്തനംതിട്ട പെരിനാട് ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ഉപയോഗിച്ച കീടനാശിനി ശ്വസിച്ച് മധ്യവയസ്‌കന്‍ മരിച്ചതായി പരാതി. പെരിനാട് സ്വദേശി ആര്‍. ബാബു എന്നയാളാണ് കീടനാശിനി ശ്വസിച്ച് മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ബാബു ശ്വാസ തടസം മൂലം മരണപ്പെട്ടത്. ഇത് ഹാരിസണ്‍ മലയാളം കമ്പനി അവരുടെ റബ്ബര്‍ എസ്റ്റേറ്റില്‍ തളിച്ച മാരകമായ കീടനാശിനി ശ്വസിച്ചതിനാലാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. ബാബുവിന്റെ വീടിന് സമീപത്തെ റബ്ബര്‍ എസ്റ്റേറ്റില്‍ കള നശിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കീടനാശിനി തളിച്ചിരുന്നു. ബാബുവിനെക്കൂടാതെ മറ്റ് നാല് പേരും ഇതേപോലെ ശ്വാസതടസം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

കീടനാശിനി വാങ്ങിക്കുന്നതിനും അത് ഉപയോഗിക്കുന്നതിനും കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ പല തവണ പരാതിപ്പെട്ടിട്ടും എന്റോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ ഇവിടെ യഥേഷ്ടം ഉപയോഗിക്കുന്നത് ആരും അന്വേഷിച്ചു പോലുമില്ലെന്നും ഇവര്‍ പറയുന്നു. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കാണ് ഇവര്‍ തയ്യാറെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News