മുസ്ലിങ്ങള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്; പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആഹ്വാനം

ദില്ലി: മുസ്ലീം വിഭാഗം ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ആര്‍എസ്എസ് ആഹ്വാനം. പോഷകസംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ്‌കുമാറാണ് രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

അയോധ്യയില്‍ അമ്പലം നിര്‍മാണം, മദ്രസകളില്‍ ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിക്കല്‍, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളും മുസ്ലീം രാഷ്ട്രീയ മഞ്ച് യോഗത്തില്‍ ഉയര്‍ന്നുവന്നു. യുപിയിലെ റൂര്‍ക്കിക്ക് സമീപം പിരണ്‍ കലിയാര്‍ എന്ന സ്ഥലത്താണ് മുസ്ലീം രാഷ്ട്രീയ മഞ്ച് രണ്ടുദിവസങ്ങളിലായി യോഗം ചേര്‍ന്നത്.

നേരത്തെ ഹരിദ്വാറില്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും ചില ഹിന്ദുസംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെതുടര്‍ന്ന് റൂര്‍ക്കിയിലേക്ക് മാറ്റുകയായിരുന്നു. ഹിന്ദുക്കളുടേതല്ലാതെ മറ്റൊരു മതവിഭാഗത്തിന്റെ സാമൂഹികമോ മതപരമോ ആയ പരിപാടികള്‍ ഹരിദ്വാറില്‍ അനുവദിക്കാനാകില്ലെന്ന നിലപാടാണ് ഹിന്ദുസംഘടനകള്‍ സ്വീകരിച്ചത്.

ഇന്ദ്രേഷിന്റെ പ്രസ്താവനയെ ബിജെപി ശക്തമായി പിന്തുണച്ചു. പശുമാംസം കഴിക്കരുതെന്ന് ഖുറാനിലെ വാക്യങ്ങള്‍ ഓര്‍മിപ്പിക്കുക മാത്രമാണ് ഇന്ദ്രേഷ് ചെയ്തതെന്ന് ബിജെപി വക്താവ് ഷെയ്‌ന എന്‍സി പറഞ്ഞു. പശുക്കളെ വളര്‍ത്തി വരുമാനം കണ്ടെത്തുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഒരു ഭാഗത്ത് തല്ലിക്കൊല്ലുമ്പോഴാണ് ഗോശാലകള്‍ തുടങ്ങണമെന്ന ആവശ്യം ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രതിപക്ഷപാര്‍ടികള്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News