ദില്ലിയില്‍ വീണ്ടും വംശീയ അധിക്ഷേപം; അപമാനിച്ച ജനക്കൂട്ടത്തിനെതിരെ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് ആഫ്രിക്കന്‍ വനിത

ദില്ലി: രാജ്യത്തിന് നാണകേടായി ദില്ലിയില്‍ വീണ്ടും വംശീയ അധിക്ഷേപം. ദില്ലി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് ആഫ്രിക്കന്‍ സ്ത്രീകളെയാണ് ജനക്കൂട്ടം കളിയാക്കുകയും അപമാനിക്കുകയും ചെയ്തത്. ഇരുവരും മെട്രോയില്‍ നിന്ന് ഇറങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘമാളുകള്‍ ആക്രോശിക്കുകയായിരുന്നു.

ദില്ലി ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് സംഭവം. സീറ്റിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. മുതിര്‍ന്നവര്‍ക്കും അത്യാവശ്യക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുള്ള സീറ്റ് നല്‍കണമെന്ന് വനിതകള്‍ ഒരു യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ യാത്രക്കാരന്‍ തയ്യാറായില്ല. തങ്ങള്‍ക്ക് സീറ്റ് ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ഇരുവരും ആവശ്യപ്പെട്ടതോട് കൂടി യാത്രക്കാരന്‍ എഴുന്നേറ്റ് മാറി. ഇതോടെയാണ് മറ്റു യാത്രക്കാര്‍ കൂട്ടമായെത്തി അസഭ്യം പറയാന്‍ ആരംഭിച്ചത്. ഇരുവരും ശക്തമായി പ്രതികരിച്ചതോടെ കൂടുതല്‍ യാത്രക്കാര്‍ അധിക്ഷേപവുമായി എത്തി.

അസഭ്യം തുടര്‍ന്നതോടെ കായികമായി നേരിടാനാണെങ്കില്‍ തങ്ങള്‍ അതിനും തയ്യാറാണെന്ന് വനിതകള്‍ പറഞ്ഞു. ഏറ്റുമുട്ടാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ ഒരാള്‍ ധരിച്ചിരുന്ന ടീഷര്‍ട്ട് ഊരുകയായിരുന്നു. യാത്രക്കാരിലൊരാള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മെയ് 3നാണ് വീഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ സംഭവം നടന്നതെന്നാണ് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here