നന്മയുടെ സന്ദേശം നല്‍കി മാതൃകയായി എസ്‌ഐ: സിആര്‍ രാജേഷ്‌കുമാര്‍; പൊലീസുകാരില്‍ വ്യത്യസ്തനായ ഈ പൊലീസുകാരന്‍ നാട്ടുകാരുടെ പ്രിയങ്കരനാകുന്നത് ഇങ്ങനെ

പാലക്കാട്: നാടിന് നന്മയുടെ സന്ദേശം നല്‍കി മാതൃകയാവുകയാണ് പാലക്കാട് കല്ലടിക്കോട് സ്റ്റേഷനിലെ എസ്‌ഐ. സിആര്‍ രാജേഷ്‌കുമാര്‍. ജലാശയങ്ങളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍, സ്റ്റേഷന്‍ പരിധിയിലെ കുട്ടികളെ അവധിക്കാലത്ത് നീന്തല്‍ പരീശീലിപ്പിച്ചാണ് എസ്‌ഐ നാട്ടുകാരുടെ പ്രിയങ്കരനാകുന്നത്.

തുപ്പനാട് പുഴയില്‍ രാവിലെ എട്ടരയോടെ രാജേഷ് കുമാറിനൊപ്പം എത്തുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷ്യമേയുളളൂ. ഈ വേനലവധിക്കാലത്ത് നീന്തല്‍ പഠിക്കണം. എസ്‌ഐ ആവിഷ്‌ക്കരിച്ച നീന്തല്‍ പരിശീലനത്തിന് നാട്ടുകാരുടെ വലിയ പിന്തുണയുണ്ട്. 18 കുട്ടികളാണ് ആദ്യ ദിവസം എത്തിയതെങ്കില്‍ മൂന്നാം ദിനം 26 പേര്‍ നീന്തല്‍ പഠിക്കാനെത്തി. ഒന്നര മണിക്കൂര്‍ നീളുന്ന പരിശീലനം ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഫയര്‍ഫോഴ്‌സ് സര്‍വ്വീസിലെ അനുഭവമാണ് ഇത്തരമൊരാശയത്തിന് വഴിയൊരുക്കിയതെന്ന് രാജേഷ്‌കുമാര്‍ പറഞ്ഞു

വെളളത്തെ പേടിക്കാതെ വെളളത്തില്‍ പൊങ്ങിക്കിടക്കാനുളള വിദ്യയാണ് രാജേഷ് കുമാറിന്റെ ആദ്യ സ്റ്റെപ്പ്. പുഴയെ ഭയപ്പെട്ട കുട്ടികള്‍ അവധിക്കാലത്ത് നീന്തല്‍ പഠിച്ചതിന്റെ ആവേശത്തിലാണ്

പുഴകളും കുളങ്ങളും മറ്റ് ജല സ്രോതസ്സുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുക കൂടിയാണ് ഈ വെളളത്തിലെ കളിയിലൂടെ രാജേഷ് കുമാര്‍ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News