111 മണിക്കൂര്‍ സംഗീത പരിപാടി; ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനൊരുങ്ങി തൃശൂര്‍ നസീര്‍

തിരുവനന്തപുരം: 111 മണിക്കൂര്‍ സംഗീത പരിപാടി അവതരിപ്പിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കാന്‍ കലാകാരന്‍ തൃശൂര്‍ നസീര്‍. 4,000 സിനിമാഗാനങ്ങള്‍ ആലപിച്ചാണ് നസീര്‍ റെക്കോഡിനായി ശ്രമിക്കുന്നത്. നേരത്തെ 40 മണിക്കൂര്‍ മിമിക്രി അവതരിപ്പിച്ചും 101 മണിക്കൂര്‍ മൗത്ത് ഓര്‍ഗണ്‍ വായിച്ചും നസീര്‍ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയിരുന്നു.

ഇങ്ങനെ 111 മണിക്കൂര്‍ സംഗീതപരിപാടി അവതരിപ്പിച്ച് പുതിയ ഗിന്നസ് റെക്കോഡിലേക്കടുക്കുകയാണ് തൃശ്ശൂര്‍ നസീര്‍ എന്ന കലാകാരന്‍. അഞ്ച് ദിവസം തുടര്‍ച്ചയായി നാലായിരത്തോളം പഴയസിനിമാഗാനങ്ങള്‍ക്കൊപ്പം മൗത്ത് ഓര്‍ഗണും വായിച്ചാണ് നസീറിന്റെ പ്രകടനം. ലോക സമാധാനത്തിനായുള്ള സന്ദേശം നല്‍കാനാണ് തന്റെ ഉദ്യമമെന്ന് നസീര്‍ പറയുന്നു.

1990ല്‍ അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി മിമിക്രി അവതരിപ്പിച്ചാണ് തൃശൂര്‍ നസീര്‍ ആദ്യമായി ഗിന്നസ് ബുക്കിലിടം നേടിയത്. 40 മണിക്കൂര്‍ മിമിക്രി അവതരിപ്പിച്ച് പഴയറെക്കോഡ് തിരുത്തിയ നസീര്‍, പിന്നീട് മുംബൈയില്‍ 101 മണിക്കൂര്‍ മൗത്ത് ഓര്‍ഗണ്‍ വായിച്ച് മറ്റൊരു റെക്കോഡ് കരസ്ഥമാക്കി. ഒടുവില്‍ പുതിയ ഗിന്നസ് റെക്കോഡിനായി തിരുവനന്തപുരം മ്യൂസിയം പരിസരത്തെ ഗോപുരമാണ് നസീര്‍ വേദിയാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here