പാര്‍ട്ടിക്കുള്ളിലെ ചില കാര്യങ്ങളില്‍ അതൃപ്തിയുണ്ടെന്ന് പിജെ ജോസഫ്; യുഡിഎഫിനൊപ്പം നില്‍ക്കണമോ എന്ന് പിന്നീട് തീരുമാനിക്കും; യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യങ്ങള്‍ മൂലം

കോട്ടയം: പാര്‍ട്ടിക്കുള്ളിലെ ചില കാര്യങ്ങളില്‍ അഭിപ്രായവത്യാസങ്ങള്‍ ഉണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് പിജെ ജോസഫ്. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജോസഫ് പറഞ്ഞു. യുഡിഎഫിനൊപ്പം നില്‍ക്കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

മാണിയുടെ വസതിയില്‍ ചേരുന്ന പാര്‍ലമെന്ററി യോഗത്തില്‍ നിന്ന് ഇന്നലെ പിജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നിരുന്നു. ചില അസൗകര്യങ്ങള്‍ കാരണമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പിജെ ജോസഫ് ഇതിന് കാരണമായി പറഞ്ഞത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണി സ്വീകരിച്ച നിലപാടില്‍ പി.ജെ ജോസഫ് നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ചുപോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസഫ് ഇന്നലെ പറഞ്ഞിരുന്നു.

അതിന് വിരുദ്ധമായി തെരഞ്ഞെടുപ്പില്‍ നടന്ന നീക്കുപോക്കുകള്‍ കെ എം മാണിയും മകന്‍ ജോസ് കെ മാണിയും നേരിട്ട് എടുത്തതാണെന്നാണ് പിജെ ജോസഫും മറ്റും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News