ഷാലു കുര്യന്റെ വിവാഹം നാളെ; രഹസ്യവിവാഹം നടന്നിട്ടില്ല

സീരിയല്‍ താരം ഷാലു കുര്യന്റെ വിവാഹം നാളെ. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരും പത്തനംതിട്ട റാന്നി സ്വദേശിയുമായ മെല്‍വിന്‍ ഫിലിപ് ആണ് വരന്‍. റാന്നി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍.

അതേസമയം, മുംബൈയിലെ ബിസിനസുകാരനുമായി രഹസ്യവിവാഹം നടന്നെന്ന വാര്‍ത്തകളും ഷാലു തള്ളി. ആ വാര്‍ത്ത ശരിയല്ലെന്ന് ബോധ്യപ്പെടുത്താനാണ് എന്‍ഗേജ്‌മെന്റ് ദിവസം ഫേസ്ബുക്ക് ലൈവായി കാണിച്ചതെന്നും തങ്ങള്‍ രഹസ്യമായി വിവാഹം ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയാണെന്നും ഷാലു പറഞ്ഞു.

കോട്ടയം വണ്ടാനത്തുവയലില്‍ കുര്യന്‍ വി. ജേക്കബിന്റെയും അധ്യാപിക ജയ് കുര്യന്റെയും മകളാണ് ഷാലു കുര്യന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel