വരന്‍ വിവാഹത്തിന് എത്തിയത് മയക്കുമരുന്ന് ലഹരിയില്‍; വിവാഹദിവസം തന്നെ ബന്ധം ഉപേക്ഷിച്ച് യുവതി; മാതൃകയുവതിക്ക് അഭിനന്ദനങ്ങളുമായി നാട്ടുകാരും വീട്ടുകാരും

വരന്‍ മയക്കുമരുന്ന് അടിമയാണെന്ന് തിരിച്ചറിഞ്ഞ യുവതി വിവാഹദിവസം തന്നെ ബന്ധത്തില്‍ നിന്ന് പിന്‍മാറി. പഞ്ചാബിലെ ഗുര്‍ദാസ്പുരിലാണ് സംഭവം. വിവാഹം മുടങ്ങിയെങ്കിലും വധുവിപ്പോള്‍ വീരനായികയാണ്. മയക്കുമരുന്നു വിരുദ്ധര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും.

സുനീത എന്ന യുവതിയാണ് കഥയിലെ നായിക. ജസ്പ്രീത് സിംഗെന്ന വരന്‍ മയക്കുമരുന്നു ലഹരിയിലാണെന്ന് തോന്നിയപ്പോഴാണ് സുനീത കതിര്‍മണ്ഡപം വിട്ടിറങ്ങി പൊലീസ് സ്റ്റേഷനിലെത്തിയത്. പരിശോധനയില്‍ ജസ്പ്രീത് മയക്കുമരുന്നു കഴിച്ചെന്ന് തെളിയുകയും ചെയ്തു.

‘മയക്കുമരുന്നടിച്ച നിലയില്‍ അയാളെ കണ്ടപാടേ അയാള്‍ക്കൊപ്പം ഒരു ജീവിതമില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ മാത്രമല്ല, എന്റെ കുഞ്ഞുങ്ങള്‍ കൂടി അതിന്റെ ഫലമനുഭവിക്കേണ്ടി വരുമായിരുന്നു.’-സുനീത പറയുന്നു.

സംഭവത്തോടെ സ്ഥലത്തെ റെഡ് ക്രോസ് സംഘടന സുനീതയെ ആദരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ‘സുനീത ചെയ്തത് മാതൃകയാണെന്നാണ് റെഡ്‌ക്രോസ് പ്രതിനിധി രമേഷ് മഹാജന്‍ പറയുന്നത്. സുനീത ചെയ്തതില്‍ അഭിമാനമാണുള്ളതെന്ന് അവളുടെ കുടുംബം പറഞ്ഞു.

പഞ്ചാബിലെ ഏറ്റവും വലിയ സാമൂഹ്യപ്രശ്‌നമാണ് മയക്കുമരുന്നുപയോഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയവും ഇതായിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ക്കൂടിയാണ് സുനീതയുടെ അസാധാരണ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News