ദില്ലിയില്‍ സ്‌കൂളിന് സമീപത്ത് ഗ്യാസ് ചോര്‍ച്ച; നൂറോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; അന്വേഷണം ആരംഭിച്ചെന്ന് ദില്ലി സര്‍ക്കാര്‍

   ദില്ലി: ദക്ഷിണ ദില്ലിയിലെ തുഗ്ലക്കാബാദില്‍ ഗ്യാസ് കണ്ടെയ്‌നറില്‍ നിന്നും വാതകം ചോര്‍ന്നു. റാണി ഝാന്‍സി സര്‍വോദയ കന്യാ വിദ്യാലയ സ്‌കൂളിന് സമീപത്താണ് ഗ്യാസ് ചോര്‍ന്നത്. ഇതേ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 100ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികളുടെ കണ്ണിന് നീറ്റലും തൊണ്ട വേദനയും അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. മൂന്നു ആശുപത്രികളിലായി പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ല. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഗ്യാസ് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here