ഇവനെ തടയാന്‍ ആരുണ്ട്? ഗര്‍ഭധാരണം തടയാന്‍ അമ്മയിട്ട കോപ്പര്‍ ടി കൈയില്‍ പിടിച്ച് കുഞ്ഞിന്റെ ജനനം

ഗര്‍ഭധാരണം തടയാന്‍ ഉത്തമ മാര്‍ഗമായിട്ടാണ് കോപ്പര്‍ ടി ധാരണത്തെ വൈദ്യശാസ്ത്രം കാണുന്നത്. 97ശതമാനവും കോപ്പര്‍ ടി ഗര്‍ഭധാരണം ഒഴിവാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പൊതുധാരണയെ തിരുത്തി ഒരു കുഞ്ഞു പിറന്നു. അതും തന്നെ തടയാന്‍ അമ്മയിട്ട കോപ്പര്‍ ടി കൈയില്‍ പിടിച്ച്.

യുഎസിലെ അലബാമയിലാണ് സംഭവം. അനാവശ്യ ഗര്‍ഭധാരണം തടയാനാണ് ലൂസി ഹെലന്‍ കോപ്പര്‍ ടി ധരിച്ചത്. എന്നിട്ടും ലൂസി ഗര്‍ഭിണിയായി. ഗര്‍ഭിണിയായ വിവരം ലൂസി അറിയുന്നത് തന്നെ വൈകിയാണ്. ഒടുവില്‍ കുഞ്ഞു ജനിച്ചു. ഒരു കൈയ്യില്‍ കോപ്പര്‍ ടി മുറുകെ പിടിച്ചു കൊണ്ടാണ് കുഞ്ഞ് ഡക്‌സറ്റര്‍ ടെയ്‌ലര്‍ പുറത്തു വന്നത്. അമ്മ ലൂസി ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

new-born-2

ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കോപ്പര്‍ ടി കൈയില്‍ പിടിച്ചുളള കുഞ്ഞിന്റെ ചിത്രം വ്യാജമാണെന്ന് വരെ ആളുകള്‍ വാദിച്ചു. എന്നാല്‍ ചിത്രം വ്യാജമല്ലെന്ന് അമ്മ ലൂസി വിശദീകരിച്ചു. ഗര്‍ഭം ധരിച്ചതിനു ശേഷം കോപ്പര്‍ ടി നീക്കം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ലൂസിയുടെ വിശദീകരണം.

new-born-3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here